' മുപ്പത് സെക്കന്‍ഡ് കൊടുക്ക് അഭിലാഷേ', ഡയലോഗിന് എതിരെ രാഹുല്‍ ഈശ്വര്‍; കുഞ്ചാക്കോ ബോബനും സിനിമയ്ക്കും എതിരെ നിയമനടപടി

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കിയ “മോഹന്‍കുമാര്‍ ഫാന്‍സ്” ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍. “”അഭിലാഷേ ഒരു 30 സെക്കന്റ് തരൂ”” എന്ന സംഭാഷണം അടങ്ങിയ ചാനല്‍ ചര്‍ച്ച സിനിമയിലെ ഒരു രംഗത്തില്‍ കടന്നുവരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തോട് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും അടക്കമുള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ പ്രതികരിക്കുന്നുമുണ്ട്.

ഈ രംഗമടക്കം പങ്കുവച്ചുകൊണ്ടാണ് സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചിരിക്കുന്നത്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്:

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്‌ക്കെതിരെ, സംവിധായകന്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.

വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കും. ഇന്ന് തന്നെ നല്‍കും.

Read more