ഷാരൂഖ് ഖാന്റെത് മര്യാദയില്ലാത്ത വാക്കുകള്‍..; 'ഇഡ്ഡലി വട' പരാമര്‍ശത്തിനെതിരെ രോഷം ഉയരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

രാം ചരണിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്തവനയ്‌ക്കെതിരെ രോഷം
ഉയരുന്നു. ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു ഷാരൂഖിന്റെ പരാമര്‍ശം. ഷാരൂഖും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും രാം ചരണ്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചപ്പോള്‍ ആയിരുന്നു സംഭവം.

രാം ചരണിനെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നതിനിടെ ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് ഷാരുഖ് വിളിച്ചതാണ് വിവാദത്തിന് വഴിവച്ചത്. രാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേബ ഹസന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

രാം ചരണിനെ ‘ഇഡ്ഡലി വട’ എന്ന പരാമര്‍ശത്തിലൂടെ അപമാനിച്ചുവെന്ന ആരോപണവുമായി രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്‌സനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്തെത്തിയതോടെയാണ് സംഭവം മറ്റൊരു തലത്തിലേക്ക് മാറിയത്. തന്റെ പ്രതികരണം സേബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

നടന് എതിരെയുള്ള വ്യക്തിപരമായ ആക്ഷേപം കേട്ട് ആ സമയം തന്നെ താന്‍ ഇവന്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നത്. എന്നാല്‍ ഷാരൂഖ് രാം ചരണിനെ മനപൂര്‍വ്വം അപമാനിച്ചത് അല്ല അദ്ദേഹത്തിന്റെ രീതിയാണ് ഇത് എന്നൊക്കെയുള്ള കമന്റുകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി