രാം ചരണിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്തവനയ്‌ക്കെതിരെ രോഷം
ഉയരുന്നു. ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു ഷാരൂഖിന്റെ പരാമര്‍ശം. ഷാരൂഖും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും രാം ചരണ്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചപ്പോള്‍ ആയിരുന്നു സംഭവം.
രാം ചരണിനെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നതിനിടെ ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് ഷാരുഖ് വിളിച്ചതാണ് വിവാദത്തിന് വഴിവച്ചത്. രാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേബ ഹസന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
രാം ചരണിനെ ‘ഇഡ്ഡലി വട’ എന്ന പരാമര്‍ശത്തിലൂടെ അപമാനിച്ചുവെന്ന ആരോപണവുമായി രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്‌സനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്തെത്തിയതോടെയാണ് സംഭവം മറ്റൊരു തലത്തിലേക്ക് മാറിയത്. തന്റെ പ്രതികരണം സേബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
You can get an Oscar for India but Bollywood still addresses you as a south Indian mumbo jumbo stereotype like idly vada. Shahrukh was known for making such remarks against South Indian culture in his movies. Ram Charan should’ve retaliated on stage. This is shameful. pic.twitter.com/vXufZKNNtw
— Social Experiment (@GoneWorse) March 4, 2024
നടന് എതിരെയുള്ള വ്യക്തിപരമായ ആക്ഷേപം കേട്ട് ആ സമയം തന്നെ താന്‍ ഇവന്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നത്. എന്നാല്‍ ഷാരൂഖ് രാം ചരണിനെ മനപൂര്‍വ്വം അപമാനിച്ചത് അല്ല അദ്ദേഹത്തിന്റെ രീതിയാണ് ഇത് എന്നൊക്കെയുള്ള കമന്റുകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.