പൂര്‍ത്തിയാകാനുള്ളത് ഒരു മാസത്തെ ചിത്രീകരണം മാത്രം; റാം ഉടനെത്തും

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിലാണ് നിലവില്‍ നടന്‍ മോഹന്‍ലാല്‍. ഈ സിനിമയ്ക്ക് ശേഷം നടന്‍ ചേരുക ജീത്തു ജോസഫ് ചിത്രം ‘റാമി’ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാലിബന്റെ നിലവിലെ ഷെഡ്യൂള്‍ ഏപ്രില്‍ വരെ നീളും. റാമിന് ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലായി ഒരു മാസത്തെ ചിത്രീകരണം ആണ് അവശേഷിക്കുന്നത്. ഇതോടെ ചിത്രം പൂര്‍ത്തിയാകുകയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേയ്ക്ക് നീങ്ങുകയും ചെയ്യും. ഓണം റിലീസായാണ് റാം ഒരുങ്ങുന്നത്.

രജനികാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാലിന്റെ ഫൈറ്റ് സീന്‍ ഏപ്രില്‍ അവസാനം ചിത്രീകരിക്കേണ്ടതുണ്ട്. ജയിലറില്‍ അതിഥി വേഷത്തിലാണ് നടന്‍. മേയ് ആദ്യം മോഹന്‍ലാല്‍ അനൂപ് സത്യന്റെ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും.

ശേഷം ആഗറ്റ് 15ന് ഷൂട്ടിംഗ് തുടങ്ങുന്ന എമ്പുരാനില്‍ ചേരും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Read more

ശോഭന, നസിറുദ്ദീന്‍ ഷാ, മുകേഷ് തുടങ്ങിയവര്‍ അനൂപ് സത്യന്‍ ചിത്രത്തിന്റെ ഭാഗമാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താര നിര എമ്പുരാനില്‍ ഉണ്ട്. ടിനു പാപ്പച്ചന്‍, രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എന്നിവര്‍ക്കൊപ്പം നടന്‍ ഒരുമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.