'പാന്റ്‌സ് ധരിക്കാന്‍ മറന്നോ?'; പ്രശസ്തി കൂടുമ്പോള്‍ തുണി കുറയുന്നു; രശ്മിക മന്ദാനയ്‌ക്ക് എതിരെ സൈബര്‍ സദാചാരവാദികള്‍ ; വീഡിയോ

നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് വിമര്‍ശനം നേരിടുന്നത്. സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്‌സുമായിരുന്നു രശ്മികയുടെ വേഷം. ഷോര്‍ട്‌സിന്റെ ഇറക്കം കുറഞ്ഞതാണ് ചില സൈബര്‍സദാചാരവാദികളെ ചൊടിപ്പിച്ചത്.

പാന്റ്‌സ് ധരിക്കാന്‍ മറന്നോ, പ്രശസ്തി കൂടുമ്പോള്‍ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായി എത്തിയ ‘പുഷ്പ’യില നടിയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Read more