രേവതി- കജോൾ ചിത്രം ; 'സലാം വെങ്കി' റിലീസ് പ്രഖ്യാപിച്ചു

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രം‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാജോളാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രേവതി സംവിധാന കുപ്പായത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘സലാം വെങ്കി’.

ചിത്രം ഡിസംബർ 9ന് തിയേറ്ററുകളിലെത്തും. റിയൽ ലെെഫ് സ്റ്റോറിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ‘സുജാത’ എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ എത്തുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് ‘സുജാത’ എന്ന കഥാപാത്രം.

സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

പ്രഖ്യാപന സമയത്ത് ‘ദി ലാസ്റ്റ് ഹുറാ’ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. കജോൾ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങളോ  അഭിനേതാക്കളുടെ വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.