'ദൃശ്യ'ത്തിലെ 'വില്ലന്‍' വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു, ചിത്രങ്ങള്‍

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 5-ന് ആണ് വിവാഹം. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. 2010-ല്‍ റിലീസ് ചെയ്ത “പ്ലസ് ടു” എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. “ഇന്നാണ് ആ കല്യാണം”, “ബാങ്കിംഗ് അവേഴ്‌സ്”, “റെഡ് വൈന്‍”തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം “ദൃശ്യ”ത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

https://www.instagram.com/p/CCRA7lVgyhr/?utm_source=ig_embed

ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് “ദൃശ്യം”, തമിഴ് റീമേക്ക് “പാപനാശ”ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം “ഭൈരവ”യിലും വേഷമിട്ടുണ്ട്. നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍.

https://www.instagram.com/p/CC3h6kGgZ1W/

“മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍”, “കല്യാണപ്പിറ്റേന്ന് “, “ഇമ്മിണി നല്ലൊരാള്‍”, “കുടുംബവിശേഷങ്ങള്‍” എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍.

https://www.instagram.com/p/CAkgJHjARGr/

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി