നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 5-ന് ആണ് വിവാഹം. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. 2010-ല്‍ റിലീസ് ചെയ്ത “പ്ലസ് ടു” എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. “ഇന്നാണ് ആ കല്യാണം”, “ബാങ്കിംഗ് അവേഴ്‌സ്”, “റെഡ് വൈന്‍”തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം “ദൃശ്യ”ത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
https://www.instagram.com/p/CCRA7lVgyhr/?utm_source=ig_embed
ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് “ദൃശ്യം”, തമിഴ് റീമേക്ക് “പാപനാശ”ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം “ഭൈരവ”യിലും വേഷമിട്ടുണ്ട്. നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍.
https://www.instagram.com/p/CC3h6kGgZ1W/
“മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍”, “കല്യാണപ്പിറ്റേന്ന് “, “ഇമ്മിണി നല്ലൊരാള്‍”, “കുടുംബവിശേഷങ്ങള്‍” എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍.
Read more
https://www.instagram.com/p/CAkgJHjARGr/