റോഷനും ഷൈനും ബാലുവും നായകന്മാര്‍; 'മഹാറാണി'യുമായി ജി. മാര്‍ത്താണ്ഡന്‍

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മഹാറാണി’ എന്ന സിനിമയുമായി ജി. മാര്‍ത്താണ്ഡന്‍. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മവും കൊച്ചിയില്‍ നടന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ചേര്‍ത്തലയില്‍ ആരംഭിക്കും.

ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.

എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത്. ലോകനാഥനാണ് ക്യാമറ. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

May be an image of text that says "ROSHAN MATHEW SHINE TOM CHACKO BALU VARGHESE JOHNY ANTONY HARISREE ASHOKAN JAFFER IDUKKI SUJIT BALAN SBFILMS KAILASH GOKULAN ASWATH LAL B SB FILMS മഹാറാണി PRESENT DIRECTOR G MARTHANDAN PRODUCER SUJIT BALAN PRODUCER .M BADUSHA XCECUTIVEPRODUCER SILKY UJIT WRITER ATHEESH RAVI GOVIND VASANTHA LOKANATHAN EDITING NOUFAL ABDULLAH SUJITH RAGHAV PRODUCTIONO CONTROLLER SUDHARMAN VALLIKUNNU COSTUME SAMEERA RAJEEV ALUNKAL/ MURUGAN KATTAKKADA CHIEF ASSOSIATE DIRECTORSA CHANDRIKA/ PRASHANTH MANOJ BAIJU BHARGAVAN/ SIFAS ASHRAF ASSOSLAT DIRECTOR SAJU POTTAYILKADA/ ROSHAN ARACKAL PRODUCTION EXECUTIVE SAKEER USSAIN PROOUCTI MANAGER IRAN MOHAN SIVAPRASAD AJAKRISHNAN STILLS MUSCAT DESIGNSANANO"

Read more

എഡിറ്റര്‍ -നൗഫല്‍ അബ്ദുള്ള, കല -സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രിയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്ടര്‍ -സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍.