പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; 'എരിഡ' ഫസ്റ്റ്‌ലുക്ക്

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “എരിഡ”യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ചിത്രത്തിന്റെ പേര് എരിഡ എന്നത് ഗ്രീക്ക് പദമാണ്.

ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. പുതിയ പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

erida-samyuktha-menon

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ ആണ് നിര്‍വഹിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് വൈ.വി രാജേഷ് ആണ്. സുരേഷ് അരസ് എഡിറ്റിംഗും അഭിജിത്ത് ഷൈലനാഥ് സംഗീതവും നിര്‍വ്വഹിക്കുന്നു.

Read more

അതേസമയം, ജയസൂര്യ ചിത്രം വെള്ളം ആണ് സംയുക്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഗാലിപട എന്ന കന്നഡ ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്. ലില്ലി, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രങ്ങളിലും ശ്രദ്ധേമായ വേഷമാണ് താരം ചെയ്തത്.