പരസ്ത്രീ ബന്ധവും ശാരീരിക ഉപദ്രവും, നടന്‍ രാഹുല്‍ രവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

സിനിമാ-സീരിയല്‍ താരം രാഹുല്‍ രവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി ചെന്നൈ പൊലീസ്. ഭാര്യ ലക്ഷ്മി എസ്. നായര്‍ നല്‍കിയ പരാതിയിലാണ് നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. പരസ്ത്രീബന്ധം, ശാരീരിക ഉപദ്രവം എന്നീ ആരോപണങ്ങളാണ് ലക്ഷ്മി പരാതിയില്‍ നല്‍കിയിരിക്കുന്നത്.

2023 ഏപ്രില്‍ 26ന് അര്‍ദ്ധരാത്രിയില്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയതായും രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതായും പൊലീസിന്റെ എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്. ലക്ഷ്മിയെ രാഹുല്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.

Read more

അതേസമയം, ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് രാഹുല്‍ ശ്രദ്ധ നേടുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ, ഡോള്‍സ്, കാട്ടുമാക്കാന്‍, ഭഗവന്ത് കേസരി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.