'വീട്ടില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു'; സംവിധായകന്‍ വിനീതിനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്

ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീതും യൂട്യൂബ് താരങ്ങളായ സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പീഡന പരാതിയുമായി യുവതി. വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് യുവതി പീഡന പരാതിയുമായി എത്തിയിരിക്കുന്നത്.

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്. അതേസമയം കൊച്ചിയിലെ നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയുമാണ് നടിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്.

Read more