ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കി പാരീസിലെ ഗ്രെവിൻ മ്യൂസിയം

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ ആദരിച്ച് പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഷാരൂഖ് ഖാന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ നാണയങ്ങളിറക്കിയാണ് ആദരമർപ്പിച്ചത്.

Image

പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ്ബൗ ൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണ് ഗ്രെവിൻ മ്യൂസിയം. ഗ്രെവിൻ മ്യൂസിയത്തിൽ സ്വന്തം പേരിൽ നാണയമിറങ്ങുന്ന ആദ്യ ഇന്ത്യൻ നടൻ കൂടിയാണ് ഷാരൂഖ് ഖാൻ.

അതേസമയം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അവസാനമിറങ്ങിയ ജവാൻ, ഡങ്കി എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക പ്രതികരണങ്ങളും നേടിയിരുന്നു.