നയന്‍താരയ്‌ക്കൊപ്പം ഷാരൂഖും കുടുംബവും തിരുപ്പതിയില്‍; വീഡിയോ

‘ജവാന്‍’ റിലീസിന് മുമ്പേ ക്ഷേത്ര ദര്‍ശനവുമായി നയന്‍താരയും ഷാരൂഖ് ഖാനും. നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനുമൊപ്പമാണ് ഷാരൂഖും കുടുംബവും തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. മകള്‍ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിന് ഒപ്പമുണ്ടായിരുന്നു.

അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

സംവിധായകന്‍ അറ്റ്ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. പ്രിയാമണി, സന്യ മല്‍ഹോത്ര, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

ദീപികയുടെ ആക്ഷന്‍ സീന്‍ ട്രെയ്ലറില്‍ ശ്രദ്ധ നേടിയിരുന്നു. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. സിനിമയുടെ ഡിമാന്‍ഡ് കൂടിയതോടെ തിയേറ്ററുകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ചില കേന്ദ്രങ്ങളില്‍ 1100 വരെയാണ് ടിക്കറ്റ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുണ്ട്.

Read more