സംവിധായകന്‍ രഞ്ജിത്തിനെ അനുകൂലിച്ച് സംവിധായകന്‍ ഷാജി കൈലാസ്. രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവന്‍ ആ ടൈപ്പല്ല എന്നുമാണ് ഷാജി കൈലാസ് പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ഒരു സ്വകാര്യ ചാനലിനോട് ഷാജി കൈലാസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, തിങ്കളാഴ്ച താന്‍ രാജി വയ്ക്കുമെന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ രഞ്ജിത്തിന് മേലെ രാജിക്കായുള്ള സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരിക്കുകയാണ്.
അതുകൊണ്ട് ഇന്ന് തന്നെ രഞ്ജിത്ത് രാജി വയ്ക്കാനാണ് സാധ്യത. സംസ്‌കാരിക മന്ത്രിക്ക് തന്നെ രാജിക്കത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വയനാട്ടില്‍ ആയിരുന്നു രഞ്ജിത്ത് ഉണ്ടായിരുന്നത്. രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.
രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്.