ശാലിന്‍ സോയ ഇനി സംവിധായിക, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

പ്രശസ്ത സിനിമാ താരം ശാലിന്‍ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ശാലിന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലക്സാണ്ടര്‍ പ്രശാന്ത് ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. അലക്സാണ്ടര്‍ പ്രശാന്തിനെ കൂടാതെ രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് അക്ഷയ് കുമാര്‍. ഡാണ്‍ വിന്‍സെന്റാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

View this post on Instagram

A post shared by Shaalin Zoya (@shaalinzoya)