നല്ല പങ്കാളിയുടെ സ്വഭാവങ്ങളൊന്നും എനിക്കില്ല, എന്നാല്‍ നിങ്ങള്‍ എന്നെ മാറ്റാനും ശ്രമിച്ചിട്ടില്ല..: കുറിപ്പുമായി ഷംന കാസിം

ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്ക് നന്ദി പറഞ്ഞ് നടി ഷംന കാസിം. തന്നെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് തോന്നിപ്പിക്കുന്നതിന് നന്ദി എന്നാണ് ഷംന തന്റെ റിസപ്ഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദിനെയാണ് ഷംന വിവാഹം ചെയ്തത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും ഇല്ലെങ്കിലും നിങ്ങള്‍ ഒരിക്കലും തന്നില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഷംന പറയുന്നു.

”നന്ദി പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ സ്ഥിരമായി തോന്നിപ്പിക്കുന്നതിന്.. ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കില്‍ ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങള്‍ ഒരിക്കലും എന്നില്‍ ഒരു കുറവും വരുത്തിയിട്ടില്ല.”

”ഞാന്‍ ആരാണെന്നതിന് നിങ്ങള്‍ എന്നെ ആരാധിച്ചു, എന്നെ മാറ്റാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്ത് സ്വയം മുന്നോട്ട് പോവാന്‍ അതെന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും നിങ്ങളും ഒന്നിച്ചുള്ള ഒരു മഹത്തായയാത്ര ആരംഭിക്കുന്നു.”

”ഇത് അല്‍പ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എപ്പോഴും എന്തിനും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്നാണ് ഷംന തന്റെ ചിത്രങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന കുറിപ്പ്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി