ഷെയ്ന്‍ പരസ്യമായി മാപ്പ് പറയണം: നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍

ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയുള്ള ക്ഷമാപണം പോരെന്നും ഷെയ്ന്‍ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നിരുന്നു.

ഷെയ്‌നിന്റെ കാര്യത്തില്‍ “അമ്മ” സംഘടന ഉത്തരവാദിത്തം ഏല്‍ക്കണമെന്നും തല്‍ക്കാലം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗം ജനുവരിയിലാവും ചേരുക.

Read more

ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വിവാദപരാമര്‍ശം. ചോദ്യങ്ങള്‍ക്കിടയില്‍ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഷെയ്ന്‍ ചിരിച്ചുകൊണ്ട് “മനോവിഷമമാണോ മനോരോഗമാണോ എന്നാണ്…” എന്ന മറുപടി നല്‍കിയത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെ ഷെയ്‌നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയിരുന്നു.