ഫെസ്റ്റിവല്‍ മൂഡില്‍ ഷെയ്ന്‍; 'ഉല്ലാസം' ഫസ്റ്റ്‌ലുക്ക് പുറത്ത്

ഷെയ്ന്‍ നിഗം നായകനാകുന്ന “ഉല്ലാസം” ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന സിനിമ ഊട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം ഷാന്‍ റഹ്മാന്‍. കാല, മാരി, പേട്ട, സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ച ബാബ ഭാസ്‌കര്‍ ആണ് ഉല്ലാസത്തില്‍ നൃത്തസംവിധായകന്‍.

Read more

ഉല്ലാസം അടക്കമുള്ള സിനിമകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷെയ്‌നെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പ്രകാരമാണ് ഷെയ്ന്‍ ഉല്ലാസത്തിന്റം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.