യഥാര്‍ത്ഥ ഗുണ്ടകള്‍ക്കൊപ്പം അഭിനയിച്ച ശിവരാജ് കുമാര്‍; ഏറ്റവും കൂടുതല്‍ റീ റിലീസ് ചെയ്യപ്പെട്ട സിനിമയുടെ റെക്കോര്‍ഡും ഈ താരത്തിന്റേത്

‘ജയിലര്‍’ തകര്‍പ്പന്‍ ഹിറ്റ് ആയപ്പോള്‍ രജനികാന്തിന്റെ പ്രകടനത്തിനൊപ്പം തന്നെ ശിവരാജ് കുമാറിന്റെ കാമിയോ റോളിനും കൈയ്യടികള്‍ ഏറെയായിരുന്നു. വെറുമൊരു കൈലിമുണ്ടും ടിഷ്യു പേപ്പറുമായി തിയേറ്റര്‍ കുലുങ്ങുന്ന മാസ് പ്രകടനവുമായാണ് ശിവരാജ് കുമാര്‍ ‘ജയിലറി’ല്‍ എത്തിയത്.

കന്നഡ താരം ശിവരാജ് കുമാറിനെ അധികം പരിചയമില്ലാത്തവര്‍ പോലും കൈയ്യടിച്ച് വാഴ്ത്തുകയായിരുന്നു. കര്‍ണാടകയിലെ ഗ്യാംഗ്സ്റ്ററായ നരസിംഹ എന്ന കഥാപാത്രമായാണ് ശിവരാജ് കുമാര്‍ ജയിലറില്‍ എത്തിയത്. ക്ലൈമാക്സില്‍ തിയേറ്ററില്‍ ആവേശത്തിരയിളക്കവുമായാണ് താരത്തിന്റെ എന്‍ട്രി.

കേരളത്തില്‍ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അതേസമയം, രജിനകാന്തിനോ മോഹന്‍ലാലിനോ കമല്‍ ഹാസനോ വരെ അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു റെക്കോര്‍ഡിന് ഉടമ കൂടിയാണ് ശിവരാജ് കുമാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീ റിലീസ് ചെയ്ത സിനിമയിലെ നായകന്‍ എന്ന റെക്കോര്‍ഡ് ശിവരാജ് കുമാറിന്റെ പേരിലാണ്.

1995ല്‍ റിലീസ് ചെയ്ത ‘ഓം’ എന്ന സിനിമയിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. നടനും സംവിധായകനുമായ ഉപേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കന്നടയില്‍ വന്‍ ഹിറ്റായ സിനിമ തെലുങ്കിലെക്കും റീമേക്ക് ചെയ്തിട്ടുണ്ട്. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2015    വരെ 550ല്‍ അധികം തവണ ഓം സിനിമ റീ റിലീസ് ചെയ്തിട്ടുണ്ട്.

ഒരു പൂജാരിയുടെ മകന്‍ ഗുണ്ടാത്തലവനായി മാറുന്ന സിനിമയില്‍ നിരവധി യഥാര്‍ഥ ഗുണ്ടകളും അഭിനയിച്ചിട്ടുണ്ട്. അതേസമയം, കന്നടയിലെ സൂപ്പര്‍ താരമായ ശിവരാജ് കുമാറിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജയിലര്‍. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം