പത്തു വര്‍ഷത്തിന് ശേഷം പ്രണയസാഫല്യം; ഗായകന്‍ ആദിത്യ നാരായണനും നടി ശ്വേത അഗര്‍വാളും വിവാഹിതരായി, ചിത്രങ്ങള്‍

ഗായകന്‍ ഉദിത് നാരായണന്റെ മകനും ഗായകനും അവതാരകനുമായ ആദിത്യ നാരായണന്‍ വിവാഹിതനായി. ശ്വേത അഗര്‍വാള്‍ ആണ് വധു. ഡിസംബര്‍ ഒന്നിനാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുംബൈയില്‍ വച്ച് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ആദിത്യ നാരായണന്‍ നായകനായ ശാപിത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ചിത്രത്തില്‍ നായികയായാണ് ശ്വേത എത്തിയത്.

മോഹനി എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് ആദിത്യ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അന്തരിച്ച നടന്‍ സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാരെയിലാണ് ആദിത്യ ഒടുവില്‍ ഗാനമാലപിച്ചത്.

2003-ല്‍ പ്രഭാസ് നായകനായ രാഘവേന്ദ്ര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത അഗര്‍വാള്‍ അഭിനയരംഗത്തേക്ക് എത്തിയ. തന്ദൂരി ലവ്, അല്ലാരി തുടങ്ങിയ ചിത്രങ്ങളിലും ശ്വേത വേഷമിട്ടിട്ടുണ്ട്.

Newlyweds Aditya Narayan and Shweta Aggarwal wowed at their reception; see pics | Lifestyle News,The Indian Express

Aditya Narayan and Shweta Agarwal

Latest Stories

വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനമൊഴിയുന്ന ഹെഡ് കോച്ച് മിഖായേൽ സ്റ്റാഹ്രെ പ്രതികരിക്കുന്നു

ജോർജിയയിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചെന്ന് സംശയം

"ചിലയാളുകൾ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്, ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാൻ" ശ്രീകോവിലിൽ പ്രവേശിച്ച സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ

സുബ്ബുലക്ഷ്മി അവാർഡ് സ്വീകർത്താവായി ടി എം കൃഷ്ണയെ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ഹകീം ഫൈസി ആദൃശ്ശേരിക്ക് മതരാഷ്ട്ര വാദമുണ്ടെന്ന് സമസ്ത

"സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ അവർ കോച്ചിനെ ബലിയാടാക്കി" ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മഞ്ഞപ്പട

ഈശ്വരാ... ബേസില്‍ ശാപം..; രമ്യ നമ്പീശനും പണി പാളി, 'കൈ കൊടുക്കല്‍' ട്രോള്‍ വീണ്ടും