ഗായകന് ഉദിത് നാരായണന്റെ മകനും ഗായകനും അവതാരകനുമായ ആദിത്യ നാരായണന് വിവാഹിതനായി. ശ്വേത അഗര്‍വാള്‍ ആണ് വധു. ഡിസംബര്‍ ഒന്നിനാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുംബൈയില്‍ വച്ച് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ആദിത്യ നാരായണന് നായകനായ ശാപിത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ചിത്രത്തില്‍ നായികയായാണ് ശ്വേത എത്തിയത്.
മോഹനി എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് ആദിത്യ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അന്തരിച്ച നടന് സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാരെയിലാണ് ആദിത്യ ഒടുവില്‍ ഗാനമാലപിച്ചത്.
2003-ല്‍ പ്രഭാസ് നായകനായ രാഘവേന്ദ്ര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത അഗര്‍വാള്‍ അഭിനയരംഗത്തേക്ക് എത്തിയ. തന്ദൂരി ലവ്, അല്ലാരി തുടങ്ങിയ ചിത്രങ്ങളിലും ശ്വേത വേഷമിട്ടിട്ടുണ്ട്.