കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

തെലുങ്ക് ചലച്ചിത്രമേഖല പ്രതിസന്ധിയിലായതോടെ തെലങ്കാനയിലെ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തെലുങ്കില്‍ സംക്രാന്തിക്ക് ശേഷം വലിയ സിനിമകളൊന്നും റിലീസ് ചെയ്യാനില്ലാത്തതു കൊണ്ടാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ലോക്‌സഭാ തിരഞ്ഞെടുപ്പും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെയാണ് തിയേറ്ററുകള്‍ അടച്ചിടുക എന്ന് തെലങ്കാന തിയേറ്റര്‍ അസോസിയേഷന്‍ അറിയിച്ചു.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി ആയിരക്കണക്കിന് തിയേറ്ററുകള്‍ ഉണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം തിയേറ്ററുകളില്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമയമായിരുന്നു ഏപ്രില്‍-മെയ് മാസങ്ങള്‍. എന്നാല്‍ ഇത്തവണ അധികം പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തിയിട്ടില്ല.

അതേസമയം, പ്രഭാസ് നായകനാവുന്ന കല്‍ക്കി, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2, കമല്‍ ഹാസന്‍ മുഖ്യവേഷത്തിലെത്തുന്ന ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ എന്നീ ചിത്രങ്ങളാണ് ഇനി അടുത്തതായി റിലീസിന് ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍