ഉപ്പും മുളകും സംവിധായകന്റെ 'ജിബൂട്ടി'; പൂജയ്ക്ക് എത്തി ആഫ്രിക്കന്‍ മന്ത്രിമാരും

നൈല്‍ ആന്‍ഡ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബി നിര്‍മ്മിക്കുന്ന “ജിബൂട്ടി” എന്ന ചിത്രത്തിന്റെ പൂജ ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വച്ചു നടന്നു. ഉപ്പും മുളകും പരമ്പരയുടെ സംവിധായകന്‍ എസ്. ജെ. ജിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. രാജ്യത്തിന്റെ പേരു തന്നെയാണ് സിനിമയ്ക്കും നല്കിയിരിക്കുന്നത്.

ജിനുവിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്സല്‍ കരുനാഗപ്പള്ളി തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നു. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,മാസ്റ്റര്‍ ഡാവിഞ്ചി,സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്‌ദേവ് സംഗീതം പകരുന്നു. കേരളത്തിലും ആഫ്രിക്കയിലുമായി ജനുവരി അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തിന്റെ പൂജാ വേളയില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖരോടൊപ്പം ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ലോഞ്ചിനായി 4 ആഫ്രിക്കന്‍ മന്ത്രിമാരും 2 ഔദ്യോഗിക പദവി വഹിക്കുന്നവരും എത്തിയതും ഈ ചടങ്ങിന് പുതുമയുളവാക്കി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്