അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

ചരിത്രത്തിൽ ആദ്യമായി 1000 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 985 കോടി രൂപയോളമാണ് ഗ്രോസ് കളക്ഷൻ നേടിയത്. ഈ മാസം ടർബോ, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങൾ കൂടി ഇറങ്ങുന്നതോടെ 1000 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർ.ഡി.എക്സ്, നേര് തുടങ്ങിയ സിനിമകളായിരുന്നു സൂപ്പർ ഹിറ്റായത്. 2023ൽ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്‌ഷൻ. എന്നാൽ ഈ വർഷം വെറും ആറുമാസം കൊണ്ട് എട്ട് സിനിമകളിലൂടെയാണ് 1000 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്.

അതേസമയം, 100 കോടി കടന്ന സിനിമകളുടെ വരുമാനത്തിൽ നല്ലൊരുപങ്കും കേരളത്തിന് പുറത്തു നിന്നാണ് വന്നത്. ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ ‘മഞ്ഞുമ്മൽബോയ്സ്’ തമിഴ്‌നാട്ടിൽനിന്ന് വാരിയെടുത്തത് 100 കോടിയോളം രൂപയാണ്.

ഇത് മാത്രമല്ല, അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളർ നേടിയ സിനിമ കൂടിയായി ഇത് മാറി. കർണാടകയിലും 10 കോടിയ്ക്കടുത്ത് ചിത്രം സ്വന്തമാക്കിയിരുന്നു. പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും മറ്റ് ഭാഷകളിൽ ഹിറ്റായിരുന്നു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ