'ഒ.ടി.ടി തിയേറ്ററുകള്‍ക്ക് ഒരു ഭീഷണിയല്ല'; ദുല്‍ഖറിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ എതിര്‍ക്കും: സിയാദ് കോക്കര്‍

ഒടിടി തിയേറ്ററുകള്‍ക്ക് ഒരു ഭീഷണിയല്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍. മുമ്പ് ് സീരിയലുകള്‍ വന്നപ്പോഴും പ്രതിഷേധം വന്നിരുന്നുവെന്നും ഒടിടിയില്‍ ഒരു സിനിമ വന്നു എന്ന് പറഞ്ഞു സിനിമകള്‍ വിലക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ വിലക്കുകയും ഫാന്‍സ് ഷോ നിരോധിക്കുകയും ചെയ്ത തിയേറ്റര്‍ സംഘടനായ ഫിയോക്കിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ‘തിയേറ്ററില്‍ കളക്ഷന്‍ നേടുന്ന ഏത് പ്രവണതയും അത് ഫാന്‍സ് ഷോയെങ്കില്‍ അങ്ങനെ നമ്മള്‍ സ്വാഗതം ചെയ്യും. ഫാന്‍സ് വന്നാല്‍ ഹൗസ്ഫുള്‍ കളക്ഷനല്ലേ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കും. അതിനെ ഞങ്ങള്‍ എന്തിന് എതിര്‍ക്കണം? അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ ഇല്ലാതെയാക്കുക അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ ഞങ്ങള്‍ എതിര്‍ക്കും’ അദ്ദേഹം പറഞ്ഞു.

‘സിനിമയോടുള്ള ആഗ്രഹം കൊണ്ടുവന്നവര്‍ ആകണം ഏത് സംഘടനയുടെ തലപ്പത്ത് വരേണ്ടത്. ഇത് രാഷ്ട്രീയമല്ല. ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ സിനിമകളെ വിലക്കും എന്ന് പറയുന്ന ഒരു സംഘടനയ്ക്കും ചിത്രങ്ങള്‍ നല്‍കില്ല എന്നും അദ്ദേഹം അറിയിച്ചു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ