പരിഷ്‌കരിച്ച നികുതി വിനോദ മേഖലയെ തകര്‍ക്കും: സംവിധായകന്‍ സോഹന്‍ റോയ്

സിനിമാ ടിക്കറ്റുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിനോദ മേഖലയെ അപ്പാടെ തകര്‍ക്കുമെന്ന് സംവിധായകന്‍ സോഹന്‍ റോയ്. നൂറ് രൂപയില്‍ കുറവുള്ള സിനിമാടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈടാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഇതോടെ നിലവില്‍ നഷ്ടത്തിലോടുന്ന തീയേറ്ററുകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് പതിക്കുമെന്നും സംവിധായകന്‍ പറയുന്നു.

നികുതി ഈടാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തിരിച്ച് എന്ത് കിട്ടുന്നു എന്നതാണ് പ്രശ്‌നം. അതിനിടെ ജിഎസ്ടിക്കും പുറമേയുള്ള ഈ വിനോദ നികുതിയെ വിനോദ ഹിംസാ നികുതി എന്ന് വിളിക്കേണ്ടി വരുമെന്ന് സോഹന്‍ റോയ് പറഞ്ഞു.

ടിക്കറ്റ് ചാര്‍ജ് കൂടുമ്പോള്‍ സ്വാഭാവികമായും അത് സാധാരണക്കാരന് താങ്ങാനാവില്ല, അവന്‍ മാസംതോറും കാണുന്ന സിനിമകളുടെ എണ്ണം കുറയ്ക്കും. ഇത് തിയേറ്ററുകളെ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ ഈ നികുതി പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് സിനിമാമേഖലയെ പ്രതിസന്ധിയില്‍ നിന്നും സംരക്ഷിക്കണമെന്നും സോഹന്‍ റോയ് പറഞ്ഞു.