സൗബിന് പിറന്നാള്‍ സമ്മാനം; 'നടികര്‍ തിലക'ത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായെത്തി ലാല്‍ ജൂനിയര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന നടികര്‍ തിലകം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്സിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണമാണ് ഈ ചിത്രം

സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംസകളുമായാണ് പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സൗബിനെ വളരെ വ്യത്യസ്ത കഥാപാത്രമായിട്ടാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ ടോവിനോ തോമസും സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ – ദ റൈസ് നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികര്‍ തിലകത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നു.

മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. സുവിന്‍ സോമശേഖരനാണ് നടികര്‍ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് പിന്നില്‍ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം ചെയ്യുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആല്‍ബിയാണ്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ആര്‍ ജി വയനാട്.
ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.

Read more