മോഡേണായ ദേവ് മോഹനെ സൂഫിയാക്കിയത് ഇങ്ങനെ: മേക്കോവര്‍ വീഡിയോ വൈറല്‍

“സൂഫിയും സുജാതയും” എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവ് മോഹന്‍. ജിന്നു പള്ളിയില്‍ നിന്നുയരുന്ന വാങ്കുവിളിയും സൂഫി നൃത്തവും നടന് ശ്രദ്ധ നേടിക്കൊടുത്തു. ബംഗ്ലൂരുവില്‍ എംഎന്‍സിയില്‍ ജോലി ചെയ്യുന്ന ന്യൂജെന്‍ യുവാവായ ദേവ് മോഹനെ സൂഫിയാക്കിയത് ഇങ്ങനെയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ മേക്കോവര്‍ വീഡിയോയാണ് ദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 2018-ല്‍ ആയിരുന്നു സൂഫിയും സുജാതയുടെയും ഓഡിഷന്‍. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ദേവിനെ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു. സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയ ശേഷം ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു.

https://www.instagram.com/p/CCz_kxABdk4/

ഈ സമയം ജോലിത്തിരക്കുകള്‍ക്കിടയില്‍ ദേവ് സൂഫിയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സിനിമയിലെ സൂഫി വളരെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്ന, ശാന്തനും സൗമ്യനുമായ ഒരു കാല്‍പനിക കഥാപാത്രമാണ്. സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനോടും വിജയ് ബാബുവിനോടും നിരന്തരം സംസാരിച്ച് സൂഫിയുടെ ഏകദേശ ചിത്രം മനസ്സില്‍ പതിപ്പിച്ചത് എന്നാണ് ദേവ് മോഹന്‍ മനോരമയോട് പറഞ്ഞത്.

മലയാളികള്‍ക്ക് അത്ര പരിചിതമായ ഒരു കഥാപാത്രമല്ല സൂഫി. അതുകൊണ്ടു തന്നെ പില്‍ക്കാലത്തേക്കു കൂടി അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു സിഗ്‌നേച്ചര്‍ റോള്‍ ആയി മാറണം തന്റെ കഥാപാത്രം എന്നതായിരുന്നു ദേവിന്റെ ആഗ്രഹം. അദിതി റാവു ഹൈദരി, ജയസൂര്യ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായ സിനിമ മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരുന്നു.

Latest Stories

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്