ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'സുല്ല്'; ട്രെയിലര്‍ ഇന്നെത്തും

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് എത്തും. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഒരു സൂപ്പര്‍താരചിത്രത്തിന്റെ രണ്ടു സീനുകള്‍ ചിത്രീകരിക്കാന്‍ വരുന്ന ചെലവിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് സുല്ലിന്റെ നിര്‍മ്മാണം എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റസിന്റെ ആദ്യ ചിത്രം ജനമൈത്രിയായിരുന്നു.

Read more

Image may contain: one or more people and text