ഭീതിയും ആശങ്കയും നിറച്ച് സുല്ല്; ട്രെന്‍ഡിംഗില്‍ ഇടം നേടി ട്രെയിലര്‍

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍. ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ പ്രേക്ഷകനെ എത്തിക്കുന്നതാണ് ട്രെയിലര്‍. മികച്ച ഒരു ത്രില്ലര്‍ ചിത്രമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,. മ്ികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് 45000ലധികം വ്യൂസ് നേടി ട്രെന്‍ഡിംഗില്‍ 42ാം സ്ഥാനത്താണ് വീഡിയോ.

ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഒരു സൂപ്പര്‍താരചിത്രത്തിന്റെ രണ്ടു സീനുകള്‍ ചിത്രീകരിക്കാന്‍ വരുന്ന ചെലവിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് സുല്ലിന്റെ നിര്‍മ്മാണം എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

Read more

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റസിന്റെ ആദ്യ ചിത്രം ജനമൈത്രിയായിരുന്നു.