കടല്‍ക്കാഴ്ചകളുമായി ഷൈനും സണ്ണി വെയ്‌നും; 'അടിത്തട്ട്' ടീസര്‍

സണ്ണി വെയ്നെയും ഷൈന്‍ ടോം ചാക്കോയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന അടിത്തട്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു സംഘം മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതും തുടര്‍ന്ന് ഉള്‍ക്കടലില്‍ അവരുടെ ജീവിതവുമാണ് ടീസറില്‍ കാണിച്ച് പോകുന്നത്.

മത്സ്യതൊഴിലാളികളുടെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ആയിരിക്കും സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം പൂര്‍ണമായും നടുക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ജയ പാലന്‍, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഖായിസ് മില്ലന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സൂസന്‍ ജോസഫും, സിന്‍ ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നെസ്സര്‍ അഹമ്മദും ഒരുക്കുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി