സണ്ണി വെയ്നെയും ഷൈന്‍ ടോം ചാക്കോയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന അടിത്തട്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു സംഘം മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതും തുടര്‍ന്ന് ഉള്‍ക്കടലില്‍ അവരുടെ ജീവിതവുമാണ് ടീസറില്‍ കാണിച്ച് പോകുന്നത്.
മത്സ്യതൊഴിലാളികളുടെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ആയിരിക്കും സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം പൂര്‍ണമായും നടുക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ജയ പാലന്‍, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഖായിസ് മില്ലന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സൂസന്‍ ജോസഫും, സിന്‍ ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നെസ്സര്‍ അഹമ്മദും ഒരുക്കുന്നു.