ഇതൊക്കെ എന്ത് പട്ടിഷോ.. ട്രോളുകളില്‍ നിറഞ്ഞ് പ്രധാനമന്ത്രിയും 'ഭാഗ്യ കല്യാണവും'; ചര്‍ച്ചയായി മമ്മൂട്ടിയും!

ട്രോളുകളിലും നിറഞ്ഞ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തില്‍ ആയിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ചു.

വധുവരന്മാര്‍ക്ക് അക്ഷതം നല്‍കി പ്രധാനമന്ത്രി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങളും ഗുരുവായൂരില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു. അതേസമയം, വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്രോളുകളില്‍ നിറയുകയാണ്.

No description available.

മോഹന്‍ലാലിന് കൈകൊടുക്കുന്ന പ്രധാനമന്ത്രിയെ കൈകെട്ടി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. ‘ഇതൊക്കെ എന്ത് പട്ടിഷോ..’ എന്ന കമന്റുകളാണ് സോഷ്യല് മീഡിയയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ തന്നെ സിനിമാ ഗാനങ്ങളുടെ ഓരോ വരികള്‍ ബ്രേക്കിംഗ് ആയി നല്‍കിയ മാതൃഭൂമി ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളില്‍ നിറയുന്നുണ്ട്.

No description available.

അതേസമയം, ജയറാം, ഖുഷ്ബു, ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

No description available.

ഈ 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്ന് നടത്തും. ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷനും നടത്തും.

Read more

No description available.