താനാസേര്‍ന്ത കൂട്ടത്തിലെ നാനാ താനാ വീഡിയോ ഗാനമെത്തി

സൂര്യയെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റടുത്തു കഴിഞ്ഞു. അസാമാന്യ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി സൂര്യയെത്തുന്ന ഈ ചിത്രത്തിലെ നാനാ താനാ എന്ന വീഡിയോ ഗാനം റീലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദര്‍ തന്നെ സംവിധാനം ചെയ്ത് ആലപിച്ചിരിയ്ക്കുന്ന ഗാനമാണിത്.

2013 ല്‍ നിരൂപക പ്രശംസ നേടിയ സ്പെഷല്‍ 26 എന്ന അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പുനരാഖ്യാനമാണ് താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.