32,000 അല്ല അതിലേറെ പേര്‍ കേരളത്തില്‍ നിന്നും മതം മാറിയിട്ടുണ്ട്, ആറായിരത്തിലേറെ കേസുകള്‍ പഠിച്ചാണ് സിനിമ എടുക്കുന്നത്; 'കേരള സ്റ്റോറി' സംവിധായകന്‍

‘ദ കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിവാദങ്ങള്‍ കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍. 32000 അല്ല അതിലധികം പേര്‍ മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്.

ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയത്. രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. മണലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ ആകരുത്.

32000ത്തില്‍ കൂടുതലുണ്ടാകും മതം മാറി സിറിയയിലേക്ക് പോയവര്‍. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും സിനിമ കാണണം. എന്നിട്ട് തീരുമാനിക്കണം പ്രൊപ്പഗാണ്ടയാണോ അതോ യഥാര്‍ത്ഥ ജീവിതം ആണോ സിനിമ പറയുന്നതെന്ന്.

7 വര്‍ഷം ഈ ചിത്രത്തിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ മതം മാറ്റി ഐസ്എസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞപ്പോള്‍ കലാകാരന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായി, പ്രത്യേകിച്ച് മലബാറിന്റെ കാര്യത്തില്‍ എന്നാണ് സുദീപ് സെന്‍ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനോട് പ്രതികരിച്ചത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍