‘ദ കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിവാദങ്ങള്‍ കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍. 32000 അല്ല അതിലധികം പേര്‍ മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്.
ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയത്. രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. മണലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ ആകരുത്.
32000ത്തില്‍ കൂടുതലുണ്ടാകും മതം മാറി സിറിയയിലേക്ക് പോയവര്‍. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും സിനിമ കാണണം. എന്നിട്ട് തീരുമാനിക്കണം പ്രൊപ്പഗാണ്ടയാണോ അതോ യഥാര്‍ത്ഥ ജീവിതം ആണോ സിനിമ പറയുന്നതെന്ന്.
Read more
7 വര്‍ഷം ഈ ചിത്രത്തിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ മതം മാറ്റി ഐസ്എസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞപ്പോള്‍ കലാകാരന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായി, പ്രത്യേകിച്ച് മലബാറിന്റെ കാര്യത്തില്‍ എന്നാണ് സുദീപ് സെന്‍ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനോട് പ്രതികരിച്ചത്.