ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. മലയാളി മാമന് വണക്കം, മാളൂട്ടി, ധ്രുവം, എൻ്റെ വീട് അപ്പൂൻ്റേം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ് ജയറാം മലയാളികൾക്ക് പ്രിയങ്കരനായത്.

തമിഴ് അടക്കമുള്ള ഭാഷകളിലും ജയറാം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ഒരു തമിഴ് ആവാർഡ് പരിപാടിയിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയറാം വേദിയിലിരിക്കെ ഒപ്പം അഭിനയിച്ച ചില താരങ്ങളുടെ ചിത്രം കാണിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവയ്ക്കുന്നു.

അക്കൂട്ടത്തിൽ നടി സരിതയുടെയും ചിത്രം കാണിക്കുന്നുണ്ട്. ‘ജൂലി ഗണപതി’യിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എപ്പോഴും സങ്കടം തോന്നുന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം സംസാരിച്ച് തുടങ്ങുന്നത്. ‘സരിത മാമിൻ്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ലെന്നും ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരുമെന്നും ജയറാം പറഞ്ഞു.

Read more