ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ കൊമ്പ് വളര്‍ത്തി കൊണ്ടിരിക്കുകയാണ്; റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ടൊവിനോയുടെ തഗ്ഗ്, വീഡിയോ

‘2018’ ഗംഭീര പ്രതികരണങ്ങള്‍ നേടുന്നതിനിടെ ‘അരിക്കൊമ്പന്‍’ സിനിമയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. 2018ന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ടൊവിനോ നല്‍കിയ രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

”അരിക്കൊമ്പന്‍ സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ, ടോവിനോ അതിലും ഉണ്ടാകുമോ?” എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇതിന് ഒട്ടും ആലോചിക്കാതെ തന്നെ ടൊവിനോയുടെ തഗ്ഗും എത്തി. ”ഞാന്‍ അതിന് വേണ്ടി കൊമ്പ് വളര്‍ത്തിക്കൊണ്ട് ഇരിക്കുകയാണ്” എന്നായിരുന്നു ടൊവിനോയുടെ മറുപടി.

അതേസമയം, കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. വൈകുന്നേരത്തോടെ കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ഷോകളാല്‍ നിറഞ്ഞിരുന്നു. ശനിയാഴ്ച 2018ന് കേരളത്തില്‍ 67 അഡീഷണല്‍ ഷോകളാണ് ഉണ്ടായത്. 86 എക്സ്ട്രാ ഷോകളാണ് ഞായറാഴ്ച നടന്നത്.

4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്നും മാത്രം ചിത്രം നേടിയത്. കേരളത്തില്‍ നിന്നും ആദ്യ വാരാന്ത്യത്തില്‍ 10 കോടിക്ക് മുകളിലാണ് നേടിയത്. ആഗോള ബോക്‌സോഫീസ് പരിഗണിച്ചാല്‍ ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരും.

അതേസമയം, സാജിദ് യഹിയ ആണ് അരിക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. മെയ് 6ന് ആണ് ചിത്രം പ്രഖ്യാപിച്ചത്. ചരിഞ്ഞു കിടക്കുന്ന അമ്മ ആനയും ഒപ്പം ഒരു കുട്ടിയാനയും ഇരിക്കുന്ന ചിത്രമാണ് ടൈറ്റില്‍ പോസ്റ്റര്‍ ആയി പുറത്തുവിട്ടത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം