ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തിന് മികച്ച പ്രതികരണങ്ങള്‍. ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രം”, ”അയ്യപ്പ ഭക്തി നിര്‍വചിക്കുന്ന മനോഹര ചിത്രം, അമിത പ്രതീക്ഷയില്ലാതെയാണ് പടത്തിന് കയറിയത്, ഞെട്ടിച്ചു” എന്നിങ്ങനെയാണ് ചിലര്‍ പറയുന്നത്.
ശബരിമലയില്‍ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
Highly Recommending For Ayyappa Devotees 🙏
Watching ❤️
— CINEMA FOR YOU (@U4Cinema) December 30, 2022
‘നാരായം’, ‘കുഞ്ഞിക്കൂനന്‍’, ‘മിസ്റ്റര്‍ ബട്‌ലര്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
#Malikappuram Getting positive initial response ❤❤❤
— Jishnu G (@JishnuG2) December 30, 2022
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്.
#Malikappuram
Average first half & Good second half and climax@Iamunnimukundan done really well & also that kid👍
Good music & Fight sequence
Liked the message they tried to convey.
Overall a good movie!
Recommended for Ayyapa devotees!!— MalayalamReview (@MalayalamReview) December 30, 2022