എനിക്ക് അഞ്ച് മിനിറ്റ് മാത്രമേ മര്യാദയോടെ സംസാരിക്കാന്‍ പറ്റൂ, അത് നീ തന്നെ കളഞ്ഞു; വാരിസ് ഡിലീറ്റഡ് സീന്‍

വിജയ് വംശി പൈഡിപ്പള്ളി ചിത്രം വാരിസ് തിയേറ്ററുകളില്‍ ഗംഭീര വിജയമാണ് നേടിയത്. ജനുവരി 11 തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയോളം രൂപയാണ് വരുമാനം നേടിയത്.

ഫെബ്രുവരി 22 ന് ആയിരുന്നു ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രംഗം പുറത്തുവിട്ടിരിക്കുകയാണ് പ്രൈം. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

വിജയിന്റെ ഗംഭീര സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ രംഗം. ഈ രംഗം എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരാധകര്‍ ചോദിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രശ്മിക മന്ദാന, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. എസ് തമന്റെ ആണ് സംഗീതം.

Read more