മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു; നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിലവില്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളാണ് വേണു മമ്മൂട്ടിയുമായി നടത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം.

‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ – ആന്റോ ജോസഫ്

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍. രത്തീന സംവിധാനം ചെയ്യുന്ന പുഴു, സിബിഐ 5 എന്നീ ചിത്രങ്ങളാണ് ഭീഷ്മപര്‍വ്വത്തിന് ശേഷം ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Latest Stories

IPL 2025: അവന്‍ എന്താണീ കാണിക്കുന്നത്, ഇതുവരെ നല്ലൊരു ഇന്നിങ്‌സ് പോലുമുണ്ടായില്ല, രാജസ്ഥാന്‍ താരത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ബ്രേക്കപ്പിന് ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു, അതും ചൂടന്‍ പ്രണയരംഗത്തില്‍; 'ലവ് ആന്‍ഡ് വാറി'ല്‍ രണ്‍ബിറിനുമൊപ്പം ദീപികയും

വകുപ്പുകൾ വ്യക്തമാക്കാതെ പൊലീസ് എഫ്ഐആർ; വൈദികർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപത

'ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചു, വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി'; ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി

'ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും, ആവശ്യമില്ലാത്ത പണിക്ക് പോകരുത്'; ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പി സി ജോർജ്

CSK VS DC: കോണ്‍വേയും ഗെയ്ക്വാദും വെടിക്കെട്ടിന് തിരികൊളുത്തിയ മത്സരം, ഡല്‍ഹിയെ 77റണ്‍സിന് പൊട്ടിച്ചുവിട്ട ചെന്നൈ, ആരാധകര്‍ക്ക് ലഭിച്ചത് ത്രില്ലിങ് മാച്ച്‌

ട്രംപിനോട് ഏറ്റുമുട്ടാന്‍ ഉറച്ച് ചൈന; ഇറക്കുമതി ചുങ്കത്തിന് അതേനാണയത്തില്‍ മറുപടി; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി; 30 യുഎസ് സംഘടനകള്‍ക്ക് നിയന്ത്രണം

'ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല, ഇ ഡി 'ബ്ലെസ്' ചെയ്‌ത് മടങ്ങി'; റെയ്ഡിന് പിന്നാലെ പ്രതികരിച്ച് ഗോകുലം ഗോപാലൻ

ശോഭനയുടെ സാരിയുടെ കളര്‍ മാറുന്നത് പോലെ എന്റെ മുടിയുടെ കളറും മാറണം, പക്ഷെ എനിക്ക് പ്രശ്‌നമുണ്ട്: ബേസില്‍ ജോസഫ്

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്, ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ