മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു; നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിലവില്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളാണ് വേണു മമ്മൂട്ടിയുമായി നടത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം.

‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ – ആന്റോ ജോസഫ്

Read more

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍. രത്തീന സംവിധാനം ചെയ്യുന്ന പുഴു, സിബിഐ 5 എന്നീ ചിത്രങ്ങളാണ് ഭീഷ്മപര്‍വ്വത്തിന് ശേഷം ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.