തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍നിര അണിനിരന്ന് ചിത്രം. എന്നാല്‍ ഈ താര തലക്കനം ബോക്‌സോഫീസില്‍ വേട്ടയ്യനെ കാത്തില്ല. 200 കോടി ക്ലബ്ബിലെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയത്തിലേക്ക് ചിത്രം നീങ്ങിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

നവംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാനാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒക്ടോബര്‍ പത്തിന് തിയേറ്ററിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തില്‍ നേടിയത് 235.25 കോടി രുപ മാത്രമാണ്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം രജനി ചിത്രം പരാജയമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയും നേടിയ ചിത്രം മുടക്കുമുതല്‍ ഇതുവരെ തിരികെ പിടിച്ചിട്ടില്ല.

ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളാലും സമ്പന്നമാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ