നിയമം ലംഘിച്ചു, നടന്‍ വിജയ്ക്ക് പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ നടന്‍ വിജയ്ക്ക് പിഴ. ടിന്റഡ് ഫിലിം ഒട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് ചുമത്തിയ പിഴ. കഴിഞ്ഞ ദിവസം പനയൂരില്‍ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു.

ആരാധകരെ കാണാന്‍ താരം എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു.

അതേസമയം, ‘വാരിസ്’ ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

വിജയ്‌യുടെ കരിയറിലെ 66-ാം സിനിമയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ വംശിപൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംക്രാന്തി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.

അജിത്തിന്റെ ‘തുനിവ്’ ചിത്രത്തോടാണ് വാരിസ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത് ചിത്രവും വിജയ് ചിത്രവും ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്താന്‍ പോകുന്നത്. നേരത്തെ 2014ല്‍ ജനുവരി 10 വിജയ് ചിത്രം ‘ജില്ല’യും അജിത്തിന്റെ ‘വീരം’ എന്ന ചിത്രവുമാണ് ക്ലാഷ് റിലീസ് ആയി എത്തിയത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ