പുഷ്കർ- ​ഗായത്രി ചിത്രം വിക്രം- വേദ ഹിന്ദി റീമേക്കിന് പാക്കപ്പ് ; സന്തോഷം പങ്കുവെച്ച് ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുഷ്കർ- ​ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിൻറെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിങ്ങ് പാക്കപ്പ് ആയതിൻറെ സന്തോഷം ഹൃത്വിക് റോഷനാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോൾ സന്തോഷകരമായ നിരവധി ഓർമ്മകളും പരീക്ഷിക്കപ്പെട്ട സമയങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിൻറെ നിർമ്മാണത്തിലേക്ക് ഞങ്ങൾ നൽകിയ കഠിനാധ്വാനവുമൊക്കെയാണ് എൻറെ മനസിലേക്ക് എത്തിയത്. റിലീസ് തീയതിയോട് അടുക്കുമ്പോൾ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.

സംവിധായക ദമ്പതികൾക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും ഹൃത്വിക് ട്വീറ്റ് ചെയ്‍തിട്ടുണ്ട്.2017ൽ മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തിലെത്തിയ തമിഴ് ചിത്രം വിക്രം വേദയുടെ റീമേക്കാണ് ആണ് ഹിന്ദിയിൽ ഇപ്പോൾ നിർമ്മാണം പുരോ​ഗമിക്കുന്നത്. പുഷ്കർ- ​ഗായത്രിയുംമായും തമിഴിലും സംവിധാനം ചെയ്യ്തത്.

നിയോ നോയർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഭാഷയുടെ അതിരുകൾക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വൻ വിജയമായിരുന്നു ചിത്രം.പൊലീസ് ഉദ്ദ്യേ​ഗസ്ഥനോട് ചോദ്യം ചേദിച്ച് കഥാരൂപത്തിൽ തന്നെ ഉത്തരം നൽകുന്ന ഗുണ്ടാത്തലവനായായിരുന്നു വിജയ് സേതുപതി എത്തിയത്. ഇരുവരുടെയും പ്രകടനം കൈയടി നേടിയിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്