വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ 'ലൈവ്' വരുന്നു; ആദ്യ ഗാനം പുറത്ത്

വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ലൈവ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അല്‍ഫോന്‍സ് ജോസഫ് ഈണമിട്ട് ആലപിച്ച ‘മേഘം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ കുഴൂര്‍ വില്‍സന്റെതാണ് വരികള്‍.

ടിപ്‌സ് മലയാളം യൂട്യൂബ് ചാനലില്‍ എത്തിയ ഗാനം ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രമേയമാക്കി എസ്. സുരേഷ് ബാബു ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാ സംരംഭമാണ് ലൈവ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള.

ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.

Read more

ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ടിപ്‌സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.