ടോമിനെയും ജെറിയെയും കോപ്പിയടിച്ച പുഷ്പരാജും ശ്രീവല്ലിയും! വീഡിയോ വൈറല്‍

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യ്ക്ക് ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിനെതിരെ വിവാദങ്ങളും ട്രോളുകളും ഉയര്‍ന്നെങ്കിലും ബോക്‌സോഫീസില്‍ പുഷ്പ ഹിറ്റായി. പുഷ്പയുടെ പുതിയൊരു ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ വൈറാലകുന്നത്.

പുഷ്പ രാജിനും ശ്രീവല്ലിക്കും ലോക പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയുമായി ബന്ധമുണ്ട് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ടോം ആന്‍ഡ് ജെറിയിലെ ചില രംഗങ്ങളും പുഷ്പയിലെ സീനുകളും കോര്‍ത്തിണക്കിയ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും പുഷ്പ ടോമിനെ കോപ്പിയടിച്ചതേല്ല എന്നു തോന്നിപ്പോകും.

ശ്രീവല്ലിയുടെയും പുഷ്പയുടെയും ഡാന്‍സ് സ്റ്റെപ്പുകളും മരം വെട്ടുന്നതും സിഗരറ്റ് വലിക്കുന്നതു പോലും അതേ പോലെ ടോമും ജെറിയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പുഷ്പ സിനിമയിലെ രംഗങ്ങള്‍ ടോമും ജെറിയും ചെയ്താല്‍ എങ്ങനെയിരിക്കും എന്ന ടൈറ്റിലോടെയാണ് വീഡിയോ പുറത്തെത്തിയത്.

ഇതോടെ ടോമും ജെറിയും ഇതു കാലങ്ങള്‍ക്കു മുമ്പേ ചെയ്തതല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, പുഷ്പ ദ റൈസ് എന്ന ചിത്രത്തിന് ശേഷം ഇതിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 300 കോടിലധികം കളക്ഷനാണ് പുഷ്പയ്ക്ക് ആഗോള തലത്തില്‍ ലഭിച്ചത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന