ലിയോ 1000 കോടി ക്ലബ്ബില്‍ കയറില്ല; കാരണം വ്യക്തമാക്കി നിര്‍മ്മാതാവ്

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ‘ലിയോ’ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ലിയോക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിയോയുടെ കുതിപ്പ്.

ഇതോടെ ചിത്രം 1000 കോടി ക്ലബ്ബില്‍ കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അത് നടക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ ആണ്. അങ്ങനെ താന്‍ പറയുന്നതിന് പിന്നിലെ കാരണവും നിര്‍മ്മാതാവ് വ്യക്തമാക്കുന്നുണ്ട്.

”ലിയോ 1000 കോടി നേടുമെന്ന് സംസാരമുണ്ട്. പക്ഷേ അത് നടക്കില്ല. അതിന് കാരണം ഉത്തരേന്ത്യയിലുള്ള വളരെ പരിമിതമായ റിലീസ് ആണ്. നെറ്റ്ഫ്‌ലിക്‌സുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമാണ് അവിടുത്തെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ ഒരു പുതിയ നിബന്ധനയുമായി എത്തിയത്. (ഒടിടി റിലീസ് രണ്ട് മാസത്തിനുശേഷം മാത്രം).”

”അവരുടെ നിബന്ധനകള്‍ അനുസരിച്ച് നമുക്ക് ആ മാര്‍ക്കറ്റിലേക്ക് കടക്കാനാവില്ല. ഉത്തരേന്ത്യ ഇല്ലെങ്കിലും വിദേശ മാര്‍ക്കറ്റുകള്‍ നമ്മള്‍ ശ്രദ്ധിച്ചു. അവിടെ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ സംഖ്യ വരുന്നത്. അവിടെ ഏത് രീതിയില്‍ പടം ഇറക്കണമെന്നത് ഏറെ ആലോചിച്ചാണ് ചെയ്തത്” എന്നാണ് ലളിത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം