ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ‘ലിയോ’ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ലിയോക്ക് ലഭിച്ചത്. ഷാരൂഖ് ഖാന് ചിത്രങ്ങളായ ‘പഠാന്’, ‘ജവാന്’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിയോയുടെ കുതിപ്പ്.
ഇതോടെ ചിത്രം 1000 കോടി ക്ലബ്ബില്‍ കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അത് നടക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ ആണ്. അങ്ങനെ താന്‍ പറയുന്നതിന് പിന്നിലെ കാരണവും നിര്‍മ്മാതാവ് വ്യക്തമാക്കുന്നുണ്ട്.
”ലിയോ 1000 കോടി നേടുമെന്ന് സംസാരമുണ്ട്. പക്ഷേ അത് നടക്കില്ല. അതിന് കാരണം ഉത്തരേന്ത്യയിലുള്ള വളരെ പരിമിതമായ റിലീസ് ആണ്. നെറ്റ്ഫ്ലിക്സുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമാണ് അവിടുത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ഒരു പുതിയ നിബന്ധനയുമായി എത്തിയത്. (ഒടിടി റിലീസ് രണ്ട് മാസത്തിനുശേഷം മാത്രം).”
Read more
”അവരുടെ നിബന്ധനകള്‍ അനുസരിച്ച് നമുക്ക് ആ മാര്‍ക്കറ്റിലേക്ക് കടക്കാനാവില്ല. ഉത്തരേന്ത്യ ഇല്ലെങ്കിലും വിദേശ മാര്‍ക്കറ്റുകള്‍ നമ്മള് ശ്രദ്ധിച്ചു. അവിടെ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ സംഖ്യ വരുന്നത്. അവിടെ ഏത് രീതിയില്‍ പടം ഇറക്കണമെന്നത് ഏറെ ആലോചിച്ചാണ് ചെയ്തത്” എന്നാണ് ലളിത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.